സി.ഒ.ടി നസീര്‍ വധശ്രമത്തിനു പിന്നില്‍ എ.എന്‍ ഷംസീറോ?‍സിപിഎം ജില്ലാ കമ്മിറ്റി അന്വേഷണ സംഘം തെളിവെടുത്തു

single-img
9 June 2019

Support Evartha to Save Independent journalism

തലശ്ശേരി: തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലര്‍ സി.ഒ.ടി നസീറിനെതിരെ നടന്ന വധശ്രമം സിപിഎം സ്വന്തം നിലയ്ക്ക് അന്വേഷിക്കുന്നു. തനിക്കെതിരെ ആക്രമണം നടത്താന്‍ തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീര്‍ ഗൂഢാലോചന നടത്തിയെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു. ഇതില്‍ സത്യാവസ്ഥയുണ്ടോ എന്നാണ് പാര്‍ട്ടി അന്വേഷിക്കുന്നത്‌.വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി സി.ഒ.ടി നസീര്‍ മത്സരിച്ചിഒരുന്നു.

കഴിഞ്ഞ മാസം 19നാണ് നസീറിന് നേരെ ആക്രമണം ഉണ്ടായത്. സിപിഎം കണ്ണൂര്‍ മുന്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. നസീറിനെതിരായ ആക്രമണം അന്വേഷിക്കണമെന്ന് പി ജയരാജന്‍ സംസ്ഥാന സമിതിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന സമിതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സമിതി അംഗങ്ങളായ ടി വി രാജേഷ് എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരീന്ദ്രനുമാണ് തെളിപ്പെടുപ്പ് നടത്തിയത്.

ലോക്കല്‍ കമ്മറ്റി അംഗങ്ങളായ ഇരുപത് പേരില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. ജില്ലാ കമ്മറ്റി ഓഫീസിലാണ് തെളിവെടുപ്പ് നടത്തിയത്.