സൈനികന്റെ ഭാര്യയോടു അപമര്യാദയായി പെരുമാറിയെന്ന പരാതി;ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി രാജിവച്ചു

single-img
9 June 2019

കൊല്ലം: ബിജെപി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നെടുമ്പന ഓമനക്കുട്ടൻ രാജിവച്ചു. രാജിക്ക് പിന്നിൽ അപമര്യാദയായി പെരുമാറിയെന്ന വീട്ടമ്മയുടെ പരാതിയാണെന്നാണ് വിവരം. നെടുമ്പന സ്വദേശിയായ ജവാന്റെ ഭാര്യയാണു ബിജെപി നേതൃത്വത്തിനു പരാതി നൽകിയത്.

Support Evartha to Save Independent journalism

ഭർത്താവിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു പാർട്ടി നേതാവിനെ കാണാൻ പോയപ്പോൾ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. 2017 ഫെബ്രുവരിയിലായിരുന്നു സംഭവം.

നേതാക്കളെ ഫോണിൽ വിവരമറിയിച്ച ഭർത്താവ്, ഭാര്യയുടെ പരാതി പാർട്ടി ദേശീയ അധ്യക്ഷൻ, സംസ്ഥാന പ്രസിഡന്റ്, സംഘടനാ സെക്രട്ടറി തുടങ്ങിയവർക്ക് ഇ മെയിലിലൂടെ അയച്ചുകൊടുത്തു. ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എൽ.പത്മകുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം രാജി പരിഗണിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ടംഗസമിതിയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.