ബംഗാളിൽ തൃണമൂൽ–ബിജെപി സംഘർ‌ഷം, വെടിവയ്പ്; മൂന്ന് മരണം

single-img
9 June 2019

പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രു തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​നും ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പൊതു സ്ഥലത്തുനിന്ന് പാർട്ടി പതാകകൾ നീക്കം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​നാ​യ ഖ​യും മു​ല്ല (26), ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ദീ​പ് മ​ണ്ഡ​ൽ, സു​കാ​ന്ത മ​ണ്ഡ​ൽ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഖ​യൂ​മി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളു​ടെ ഇ​ട​തു​ക​ണ്ണി​ൽ വെ​ടി​യേ​റ്റി​രു​ന്നു. ത​പ​ൻ മ​ണ്ഡ​ൽ എ​ന്ന പ്ര​വ​ർ​ത്ത​ക​നും കൊ​ല്ല​പ്പെ​ട്ട​താ​യി ബി​ജെ​പി പ്ര​ദേ​ശി​ക നേ​തൃ​ത്വം പ​റ​യു​ന്നു. അ​ഞ്ച് പേ​രെ കാ​ണാ​നി​ല്ലെ​ന്നും ഇ​വ​ർ പ​രാ​തി​പ്പെ​ട്ടു.

ബാഷിർഹട്ട് ലോക്സഭാ സീറ്റിൽ ഉൾപ്പെടുന്ന പ്രദേശത്താണു സംഘർഷമുണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ തൃണമൂൽ കോണ്‍ഗ്രസാണു വിജയിച്ചത്. പക്ഷേ സംഭവം നടന്ന ഹട്ട്ഗച്ച എന്ന സ്ഥലത്ത് ബിജെപിക്ക് 144 വോട്ടുകളുടെ ലീഡ് ലഭിച്ചിരുന്നു. പ്രദേശത്ത് വൻതോതിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.