‘മോഹന്‍ലാല്‍ വിളിച്ചിട്ടും ഫോണെടുത്തില്ല’ ; അന്നത്തെ സംഭവത്തെ പറ്റി ആസിഫലി

single-img
9 June 2019

കരിയറിന്റെ തുടക്കത്തില്‍ ചെയ്ത വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് വിജയങ്ങള്‍ അകന്നുനിന്ന ഒരു കാലമുണ്ടായിരുന്നു ആസിഫ് അലിക്ക്. എന്നാലിപ്പോള്‍ പഴയ കാലമല്ല ആസിഫിന്. അടുത്തിറങ്ങിയ സിനിമകളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷക മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്. 10 വര്‍ഷം കൊണ്ട് 60 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചു.

സിനിമയിൽ വരുന്നതിന് മുൻപ് തന്നെ ഫോണിനോട് പ്രിയമില്ലാത്ത ആളാണ് താനെന്ന് ആസിഫ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ സിനിമാജീവിതത്തിലെ ആദ്യത്തെ വിവാദം തന്നെ ഫോൺ എടുക്കാത്തതുമായി ബന്ധപ്പെട്ടുള്ളതാണ്.

സെലിബ്രിറ്റി ക്രിക്കറ്റിൽ കളിക്കാമെന്ന് ഏറ്റിരുന്നെങ്കിലും ബാച്ചിലർ പാർട്ടിയുടെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് ഇടയ്ക്കുവെച്ച് നിർത്തി കളിയ്ക്കാൻ പോകാൻ പറ്റില്ലായിരുന്നു. ഇതുസംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങളുണ്ടായി. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ മോഹൻലാൽ വിളിച്ചു. പതിവ് പോലെ ഫോൺ ഞാൻ ഹോട്ടലിൽ വെച്ചിട്ടാണ് പോയത്.

മോഹൻലാൽ വിളിച്ചിട്ട് ആസിഫ് അലി ഫോൺ എടുത്തില്ല എന്നുള്ളത് വലിയ വിവാദമായി. എന്നാൽ ഈ വിവാദം കൊണ്ട് തന്റെ അകന്നുപോയ കുറേ സുഹൃത്തുക്കളെ തിരികെ കിട്ടി. അവരൊക്കെ വിളിച്ചിട്ട്, ഓ നീ മോഹൻലാൽ വിളിച്ചാലും ഫോൺ എടുക്കില്ല അല്ലേ? അപ്പോൾ പിന്നെ ഞങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ എന്ന് പറഞ്ഞു.