സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടരവയസുകാരി മരിച്ചു

single-img
9 June 2019

മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന, തൃശൂർ ചേലക്കര കിള്ളിമംഗലം കിഴക്കെപുറത്തു വീട്ടിൽ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക മകളായ ഫാത്തിമ ശുഹദായാണ് മരിച്ചത്.

ഇന്നലെ പുലർച്ചെ 5 മണിക്കാണ് അപകടം സംഭവിച്ചത്. പെരുന്നാൾ അവധിക്കാലം ചിലവഴിക്കാനും കുടുംബങ്ങളെ സന്ദർശിക്കാനും ആയി യു.എ.ഇ യിൽ പോയി റോഡ് മാർഗം തിരിച്ചു വരുമ്പോൾ യു.എ.ഇ അതിർത്തിയിലുള്ള സാൽവാക്ക് സമീപം സഞ്ചരിച്ചിരുന്ന ടൊയോട്ട പ്രാഡോ കാർ മറിഞ്ഞാണ് അപകടം. ഷഫീഖ് തങ്ങൾ ആണ് കാർ ഓടിച്ചിരുന്നത്, അദ്ദേഹവും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.