ഒന്‍പത് വയസുകാരിയെ ഭീഷണിപ്പെടുത്തി ഫോണിലെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു; സ്കൂളിലേക്കുള്ള വഴിയില്‍ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

single-img
9 June 2019

Support Evartha to Save Independent journalism

കോട്ടയം: ഒന്‍പത് വയസ്സുകാരിയെ ഒന്നര വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. കോട്ടയം വടവാതൂര്‍ സ്വദേശിയായ 37കാരന്‍ സെബിനാണ് അറസ്റ്റിലായത്. കുട്ടിയെ ഓട്ടോയില്‍ കയറ്റി സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സെബിന്‍ പീഡനത്തിനിരയാക്കിയിരുന്നത്. മൊബൈലിലെ അശ്ലീല ചിത്രങ്ങള്‍ ഭീഷണിപ്പെടുത്തി കുട്ടിയെ കാണിച്ച ശേഷമായിരുന്നു പീഡനം.

ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച പരാതിയിൽ ഓപ്പറേഷൻ ഗുരുകുലം നോഡൽ ഓഫിസർ ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

മാതാപിതാക്കൾ സംഭവം അറിഞ്ഞതോടെയാണ് കേസിൽ അറസ്റ്റുണ്ടായത്. പെൺകുട്ടി ഫോൺ ഉപയോഗിക്കുന്നതിൽ അസ്വാഭാവികത തോന്നി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. പിന്നീട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.