പത്തനംതിട്ടയില്‍ 12 വയസ്സുകാരി അയൽവീട്ടിൽ മരിച്ച നിലയിൽ: ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

single-img
9 June 2019

അയൽവീട്ടിൽ കളിക്കുകയായിരുന്ന 12 വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പന്തളം തെക്കേക്കര പാറക്കര മടക്കവിള ആരോമൽ ഭവനിൽ സത്യന്റെ മകൾ അമൃതയെ (12) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിൽ അയൽ വീട്ടിലാണ് അമൃതയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് 5.30 നാണ് സംഭവം. അടുത്ത വീട്ടിലെ കുട്ടികളുമായി കളിക്കുകയായിരുന്നു. പിന്നീട് കട്ടിലിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. തട്ട എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ 8–ാം ക്ലാസ് വിദ്യാർഥിനിയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.