ബി.ജെ.പി 2047 വരെ അധികാരത്തിലുണ്ടാവും: റാം മാധവ്

single-img
8 June 2019

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം വരെ ബി.ജെ.പി അധികാരത്തിലുണ്ടാവുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുത്തുമെന്നും രാംമാധവ് പറഞ്ഞു.

‘മോദിജിയുടെ ബി.ജെ.പിയാണ് വര്‍ത്തമാനകാല ഇന്ത്യ, ഭാവിയിലും മോദിജിയുടെ ബി.ജെ.പിയായിരിക്കും. 2022 ആകുമ്പോഴേക്കും തൊഴിലില്ലാത്തവരും സ്വന്തമായി മേല്‍ക്കുര ഇല്ലാത്തവരുമായി ആരുമുണ്ടാവില്ല. 2047ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യ ‘വിശ്വഗുരു’ ആയി നില്‍ക്കും’ രാം മാധവ് പറഞ്ഞു. ത്രിപുരയില്‍ ബി.ജെ.പി റാലിയില്‍ പങ്കെടുത്ത് കൊണ്ടാണ് രാംമാധവിന്റെ പ്രസംഗം.