മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

single-img
8 June 2019

ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ നടൻ മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടത്. യുദ്ധത്തിൻ്റെ പശ്ചാത്തലമാണ് പോസ്റ്ററിലുള്ളത്. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്.

Support Evartha to Save Independent journalism

നേരത്തെ ചിത്രത്തിലെ യുദ്ധ ചിത്രീകരണത്തിനായി തയ്യാറാക്കിയ 18 ഏക്കറോളം നീളുന്ന സെറ്റ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യൻ സിനിമകൾക്കായി ഇതുവരെ ഒരുക്കിയിരിക്കുന്നതിൽ ഏറ്റവും വലിയ സെറ്റായിരുന്നു ഇത്. ചിത്രീകരണത്തിന് നാലു ലക്ഷം രൂപ ദിവസ വാടകയുള്ള ക്രെയിൻ ഉപയോഗിച്ചതും വാർത്തയായിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജെക്ടുകളില്‍ ഒന്നായി അനൗണ്‍സ് ചെയ്യപ്പെട്ട സിനിമയാണ് മാമാങ്കം. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായി നാല് ഷെഡ്യൂളുകളാണ് ഇതുവരെ പൂര്‍ത്തിയായത്.

പ്ലാന്‍ ചെയ്ത 120 ദിവസത്തെ ചിത്രീകരണത്തില്‍ 80 ദിവസത്തെ ഷൂട്ട് ഇതിനകം പൂര്‍ത്തിയായി. ഏകദേശം അമ്പതു കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. മമ്മൂട്ടിക്കൊപ്പം ഉണ്ണിമുകുന്ദൻ, അനു സിത്താര, നീരജ് മാധവ്, കനിഹ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.