പ്രധാനമന്ത്രി പങ്കെടുത്ത ഗുരുവായൂരിലെ പൊതുയോഗത്തിൽ ശ്രീധരന്‍പിള്ളയുടെ പ്രസംഗം എന്തൊരു വെറുപ്പിക്കലാണെന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍

single-img
8 June 2019

ബിജെപിയുടെ കേരളാ സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ഗുരുവായൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ നടത്തിയ പ്രസംഗം എന്തൊരു വെറുപ്പിക്കലാണെന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍. പ്രധാനമന്ത്രി ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം അഭിനന്ദന്‍ സഭ എന്ന പേരില്‍ ബിജെപി പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിൽ നടത്തിയ ശ്രീധരന്‍പിള്ളയുടെ പ്രസംഗമാണ് വെറുപ്പിക്കലെന്ന് ശശികുമാര്‍ പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ ചെയ്ത പോസ്റ്റിൽ നേരിട്ട് ശ്രീധരന്‍പിള്ളയുടെ പേരെടുത്ത് പറഞ്ഞല്ല ശശികുമാറിന്റെ വിമര്‍ശനം. പക്ഷെ യോഗത്തിൽ ശ്രീധരന്‍പിള്ള പ്രസംഗിച്ച സമയം ഉള്‍പ്പെടുത്തിയാണ് വിമര്‍ശനം. ഇതുവഴി ആളെ പെട്ടെന്ന് മനസിലാക്കാനും സാധിക്കും.

https://www.facebook.com/kavalam.sasikumar/posts/2482418255116227