‘നിയമം ധോണിക്കും ബാധകമാണ്’: ഗവാസ്‌കര്‍

single-img
8 June 2019

ലോകകപ്പില്‍ ബലിദാന്‍ ബാഡ്ജ് ഉപയോഗിച്ച് ധോണി കളിച്ച സംഭവത്തില്‍ താരത്തിനെതിരെ ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഐസിസിയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയ അദ്ദേഹം ലോകകപ്പിന്റെ നിയമം പാലിക്കാന്‍ ധോണിയും ബിസിസിഐയും ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കി.

ഐസിസി നിലപാടിനെതിരെ ബിസിസിഐ രംഗത്തെത്തിയതിനു പിന്നാലെയാണ് ഗവാസ്‌കര്‍ നിലപാട് വ്യക്തമാക്കിയത്. ‘ധോണിയെ ഗ്ലൗസ് ധരിക്കാന്‍ അനുവദിച്ചാല്‍ മറ്റുരാജ്യങ്ങളിലെ കളിക്കാരെയും ഇത്തരം പ്രവണതയിലേക്ക് നയിക്കും. വിവാദങ്ങളിലേക്ക് കടക്കാതെ ഇന്ത്യ ലോകകപ്പില്‍ ശ്രദ്ധിക്കണം’ ഗവാസ്‌കര്‍ വ്യക്തമാക്കി.

നേരത്തെ ലോകകപ്പില്‍ സൈനിക മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ച് കളിക്കാന്‍ ധോണിയെ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം ഐസിസി നിരാകരിച്ചിരുന്നു. ധോണിയുടെ നടപടി ചട്ട വിരുദ്ധമാണെന്നും അത്തരം ഗ്ലൗസ് ഉപയോഗിക്കാനാകില്ലെന്നുമാണ് ഐസിസി വ്യക്തമാക്കിയത്. നിയമങ്ങള്‍ ഏല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്ന് പറഞ്ഞാണ് സൈനിക മുദ്ര പതിപ്പിച്ച വിക്കറ്റ് കീപ്പിങ്ങ് ഗ്ലൗസ് ഉപയോഗിക്കാന്‍ ധോണിയെ അനുവദിക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി നിരാകരിച്ചത്.