ഫരീദാബാദില്‍ സ്കൂളില്‍ തീപിടുത്തം; രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു

single-img
8 June 2019

ഫരീദാബാദില്‍ സ്കൂളിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു അധ്യാപികയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്കൂളിലാണ് അപകടം. സ്‌കൂളില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ്‌ തീ പിടിച്ചത്‌. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അഗ്നിശമന സേന സ്ഥലത്തെത്താന്‍ വൈകിയതാണ്‌ അപകടതീവ്രത കൂടാന്‍ കാരണമായത്‌. സ്‌കൂളിലെ അധ്യാപികയും അവരുടെ രണ്ട്‌ കുട്ടികളുമാണ്‌ മരിച്ചത്‌. ഗുരുതരമായി പൊള്ളലേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ട്‌ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്‌.