ബി.ജെ.പിയുടെ പണക്കൊഴുപ്പ് സുതാര്യമായ തെരഞ്ഞെടുപ്പിനെ ബാധിച്ചു; ധ​വ​ള​പ​ത്രം ഇ​റ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

single-img
8 June 2019

ബി.ജെ.പിയുടെ പണക്കൊഴുപ്പ് സുതാര്യമായ തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി അറുപതിനായിരം കോടി ചെലവഴിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വ​ക്രീ​ക​രി​ച്ച​തി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തി​നു ഹാ​നി​ക​ര​മാ​യെ​ന്നും അദ്ദേഹം ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ചെ​ല​വ​ഴി​ച്ച തു​ക സം​ബ​ന്ധി​ച്ച് ധ​വ​ള​പ​ത്രം ഇ​റ​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 27,000 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന ക​ണ​ക്കു​ക​ൾ സ​ഹി​തം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. രാ​ജ്യ​ത്താ​കെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ​പാ​ർ​ട്ടി​ക​ളും ആ​കെ 60,000 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ഇ​തി​ൽ 45 ശ​ത​മാ​ന​വും ബി​ജെ​പി​യു​ടെ ചെ​ല​വി​ൽ എ​ഴു​ത​പ്പെ​ട്ട​താ​യി​രു​ന്നു. ബി​ജെ​പി​ക്ക് ആ​രാ​ണ് ഫ​ണ്ടിം​ഗ് ന​ട​ത്തി​യ​തെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.