ചങ്ങനാശ്ശേരിയിൽ മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം നടത്തിയ യുവാവ് അറസ്റ്റിൽ

single-img
8 June 2019

ഫെയ്സ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം നടത്തിയ യുവാവ് അറസ്റ്റിൽ. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആർ.മഹേഷ് പൈ (30)  ആണ് അറസ്റ്റിലായത്.  മുഖ്യമന്ത്രിയുടെ വിദേശപര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയാണ്  മോശമായ ഭാഷയിൽ ഇയാൾ പ്രതികരിച്ചത്.

Support Evartha to Save Independent journalism

പ്രതികരണം വിവാദം ആയതോടെ പിൻവലിച്ചെങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും വിവാദമാവുകയും ചെയ്തു.

തുടർന്ന് സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായ ടി. പി. അജികുമാർ  ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.