ധോണിയുടെ ഗ്ലൗസില്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നം; വിലക്ക് പിന്‍വലിച്ച് ഐസിസി ഇന്ത്യയോടും ധോണിയോടും മാപ്പ് പറയണം: ശ്രീശാന്ത്

single-img
7 June 2019

ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍താരം എം എസ് ധോണിയുടെ ഗ്ലൗസില്‍ നിന്ന് പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നം നീക്കണമെന്ന് ആവശ്യപ്പെട്ട ഐസിസി ധോണിയോടും ഇന്ത്യയോടും മാപ്പു പറയണമെന്ന് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. ക്രിക്കറ്റിനെ ഹൃദയത്തില്‍ സ്നേഹിക്കുന്ന ഒരു ജനതയോട് ഇത്തരത്തിലല്ല ഐസിസി പെരുമാറേണ്ടതെന്നും ശ്രീശാന്ത് പറഞ്ഞു. ടെരിട്ടോറിയല്‍ ആര്‍മിയില്‍ ഹോണററി ലെഫ്. കേണലായ ധോണി രാജ്യസ്നേഹത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം.

ഇന്ത്യയ്ക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ ഒറ്റക്ക് ജയിപ്പിച്ചിട്ടുള്ള കളിക്കാരനാണ് അദ്ദേഹം. ലോകത്തില്‍ എല്ലായിടത്തും ഇന്ത്യയുടെ പ്രതിനിധി കൂടിയാണ് അദ്ദേഹം. അതിനാല്‍ ധോണിയുടെ ഗ്ലൗസിലെ ചിഹ്നം വിലക്കാനുള്ള ഐസിസി നടപടി ഈ നാട്ടിലെ ആരാധകര്‍ അംഗീകരിക്കില്ല. എത്രയും വേഗം വിലക്ക് പിന്‍വലിച്ച് ഐസിസി രാജ്യത്തോടും ധോണിയോടും മാപ്പു പറയുമെന്ന് എനിക്കുറപ്പുണ്ട്.

ധോണിയെക്കുറിച്ച് നമുക്ക് എല്ലാവര്ക്കും അഭിമാനമുണ്ട്. മത്സരത്തില്‍ അദ്ദേഹം ആ ഗ്ലൗസുകള്‍ ധരിച്ചിറങ്ങിയപ്പോള്‍ ഉണ്ടായ സന്തോഷവും അഭിമാനവും വാക്കുകളില്‍ പറയാനാവില്ല. ഈ ഗ്ലൗസുകള്‍ തന്നെ ധരിച്ച് ധോണി ലോകകപ്പില്‍ കളിക്കുകയും കപ്പെടുക്കുകയും വേണം-ശ്രീശാന്ത് പറഞ്ഞു.