ശുഭരാത്രിയിലെ പുതിയ ഗാനം എത്തി

single-img
7 June 2019

Support Evartha to Save Independent journalism

വ്യാസന്‍ കെ.പിയുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ശുഭരാത്രിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആലമിനീദിന്‍ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് ബിജിബാലും സൂരജ് സന്തോഷുമാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ തന്നെയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഭക്തിയുടെ ഭാവത്തിലാണ് ഗാനം എത്തുന്നത്.

അനു സിത്താരയാണ് ചിത്രത്തിലെ നായിക. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിനു ശേഷം ദിലീപ്–സിദ്ദിഖ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമാണ് ശുഭരാത്രി. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം എത്തുന്നത്. നെടുമുടി വേണു, സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, നാദിര്‍ഷാ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധി കോപ്പ, ശാന്തികൃഷ്ണ, തസ്‌നി ഖാന്‍, കെപിഎസി ലളിത എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.