സൗദിയില്‍ മലയാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു

single-img
7 June 2019

റിയാദില്‍ മലയാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു. ബത്ഹയില്‍ അല്‍മബ്‌റൂര്‍ ഉംറ സര്‍വീസ് നടത്തുന്ന മലപ്പുറം മേല്‍മുറി സ്വദേശി യൂസുഫ് സഖാഫിയുടെ തല വെട്ടിപ്പരിക്കേല്‍പ്പിച്ച അക്രമികള്‍ പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും കവരുകയായിരുന്നു.

പാരഗണ്‍ ഹോട്ടലിന് പിന്‍വശത്തെ പള്ളിക്ക് സമീപം വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. തലക്ക് സാരമായി മുറിവേറ്റ യൂസുഫ് സഖാഫി ശുമേസി ആശുപത്രിയില്‍ ചികില്‍സയിലാണ്. ഉംറ സംഘത്തോടൊപ്പം മക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഓഫിസ് തുറന്ന് സാധനങ്ങള്‍ എടുക്കാന്‍ പോവുമ്പോഴാണ് ആക്രമണമുണ്ടായത്.