പ്രധാനമന്ത്രി മോദി ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റിയെടുക്കും: യോഗി ആദിത്യനാഥ്‌

single-img
7 June 2019

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അയോധ്യയിൽ ഏഴടി നീളമുള്ള ഒറ്റത്തടിയിൽ തീർത്ത ശ്രീരാമ ശില്‍പ്പം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.’ഈ വർഷം അയോധ്യയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. മോദിയെ അനു​ഗ്രഹിച്ച ആയോധ്യയിലെ എല്ലാ പുജാരിമാരോടും നന്ദി പറയുകയാണ്. പ്രധാനമന്ത്രി ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റിയെടുക്കും’- യോ​ഗി ആദിത്യനാഥ് പറഞ്ഞു.

നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ജനങ്ങൾ രാഷ്ട്രീയത്തിലെ മോശം കാര്യങ്ങളെ തള്ളിക്കളഞ്ഞുവെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. രാഷ്ട്രം സുരക്ഷിതമാണെങ്കിൽ മാത്രമേ മതങ്ങളും സുരക്ഷിതമാവുകയുള്ളു. ശ്രീരാമൻ ജനിച്ച സ്ഥലം എന്നാണ് അയോധ്യ അറിയപ്പെടുന്നത്. ദേശീയത എന്ന ഒറ്റ ലക്ഷ്യമാകണം നമുക്കൊല്ലാവർക്കും ഉണ്ടാകേണ്ടത്. അയോധ്യയിൽ വലിയ ഒരു രാമക്ഷേത്രം പണിയുക എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

അയോധ്യയില്‍ സന്‍സ്ഥനിലാണ് ഒറ്റത്തടിയില്‍ തീര്‍ത്ത രാമന്റെ ശില്‍പ്പം സ്ഥാപിച്ചത്. ശ്രീരാമന്റെ അഞ്ച് അവതാരങ്ങളില്‍ ഒന്നായി കണക്കാക്കുന്ന ‘കോദണ്ഡ രാമ’നാണ് ഇവിടെ സ്ഥാപിച്ച ശില്പം. ശില്‍പ്പത്തിന്റെ അനാച്ഛാദനം നിര്‍വഹിച്ച ആദിത്യനാഥ്‌ ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ട് ഓഫ് അയോധ്യ, രാംലീല ജേര്‍ണി ഓഫ് ദ കരീബിയന്‍ കണ്‍ട്രീസ് എന്നിവ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളും പോസ്റ്റല്‍ കവറും പ്രകാശനം ചെയ്തു.