അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ മറ്റാരും മുന്നോട്ടു വന്നില്ലെങ്കില്‍ തനിക്ക് അവസരം നല്‍കണം; രാഹുല്‍ ഗാന്ധിക്ക് മുന്‍ കേന്ദ്ര മന്ത്രിയും ഒളിമ്പ്യനുമായ അസ്‌ലം ശേര്‍ ഖാന്‍റെ കത്ത്

single-img
7 June 2019

അടുത്ത രണ്ടു വര്‍ഷത്തേക്ക് താൽക്കാലികമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ഒളിമ്പ്യനുമായ അസ്‌ലം ശേര്‍ ഖാന്‍. നിലവിലെ അധ്യക്ഷൻ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍, അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ മറ്റാരും മുന്നോട്ടു വന്നില്ലെങ്കില്‍ തനിക്ക് അവസരം നല്‍കണമെന്ന് അസ്‌ലം രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു.

അന്താരാഷ്ട്ര തലത്തിലുള്ള ഹോക്കി കളിക്കാരന്‍ എന്ന നിലയിലും പിന്നീട് രാഷ്ട്രീയക്കാരനെന്ന നിലയിലും ആര്‍ജിച്ച അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ ഇത് ആവശ്യപ്പെടുന്നതെന്ന് കത്തില്‍ അസ്‌ലം തന്റെ പറയുന്നുണ്ട്. ‘കളിയുടെ ഗതി മാറ്റാന്‍ തന്ത്രപൂര്‍വം പകരക്കാരെ ഇറക്കേണ്ടതുണ്ട്’- അസ്‌ലം പറയുന്നു.

ഇതുപോലുള്ള സാഹചര്യത്തില്‍ എങ്ങനെ പ്രതികരിക്കണം എന്നത് ഒരു ഹോക്കി കളിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ തെളിയിച്ചിട്ടുണ്ട്. ഉദാഹരണമായി 1975ലെ ഹോക്കി ലോകകപ്പ് നേട്ടത്തെ പരാമര്‍ശിച്ചു കൊണ്ട് അസ്‌ലം പറയുന്നു. കോണ്‍ഗ്രസിനെ വീണ്ടും പഴയപോലെ സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അസ്‌ലം കത്ത് അവസാനിപ്പിക്കുന്നത്.