നീറ്റ് പരീക്ഷാ ഫലത്തില്‍ മനംനൊന്ത് മൂന്നു വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കി

single-img
7 June 2019

നീറ്റ് പരീക്ഷയിലെ പരാജയത്തില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ മൂന്നു വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കി. ചെന്നൈ–വില്ലുപുരം സ്വദേശി മോനിഷ, തിരുപുരൂര്‍ സ്വദേശി റിതുശ്രീ, പട്ടുകോട്ട സ്വദേശി വൈഷ്യ എന്നിവരാണ് മരിച്ചത്. 18 വയസ്സുള്ള മോനിഷയെ ഇന്നലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ടാം തവണയും പരീക്ഷയില്‍ വിജയിക്കാന്‍ കഴിയാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് അറിയിച്ചത്.

അതിനിടെ, നീറ്റ് പരീക്ഷയുടെ പേരില്‍ സംസ്ഥാനത്ത് വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ കൂടിവരുന്നതില്‍ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥി സംഘടനകളും പ്രതിപക്ഷവും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ആറു വിദ്യാര്‍ത്ഥികളാണ് നീറ്റിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തത്.

വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നില്ലെന്ന ആരോപണം ശക്തമാണ്. നീറ്റ് പരീക്ഷ സംസ്ഥാനത്ത് നിര്‍ത്തലാക്കണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍ അറിയിച്ചു.