അഞ്ചു ഉപമുഖ്യമന്ത്രിമാരുമായി ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ മന്ത്രിസഭ

single-img
7 June 2019

എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് ആന്ധ്രപ്രദേശ് മന്ത്രിസഭയിൽ അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാൻ വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗന്മോഹൻ റെഡ്ഡി.

ജഗന്മോഹൻ റെഡ്ഡി മുഖ്യമന്ത്രിയാകുന്ന 25 അംഗ ക്യാബിനറ്റിൽ അഞ്ച് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും. ശനിയാഴ്ചയാണ് ആന്ധ്രപ്രദേശിൽ പുതിയ മന്ത്രിസഭയുടെ രൂപീകരണം.

മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയുടെ വസതിയിൽ വെച്ച് നടത്തിയ പാർട്ടി യോഗത്തിലാണ് അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള തീരുമാനം ജഗന്മോഹൻ റെഡ്ഡി പ്രഖ്യാപിച്ചത്.

പട്ടിക ജാതി, പട്ടിക വർഗം, ഓബിസി, ന്യൂനപക്ഷം, കാപ്പു എന്നീ സമുദായവിഭാഗങ്ങളിൽ നിന്നും ഓരോരുത്തരെ ഉപമുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങളിൽ നിന്നുള്ളവരാകും ക്യാബിനറ്റിൽ കൂടുതലായി ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. ജഗന്മോഹന്റെ കുടുംബം ഉൾപ്പെടുന്ന റെഡ്ഡി സമുദായത്തിന് ക്യാബിനറ്റിൽ താരതമ്യേന പ്രാതിനിധ്യം കുറവാണ്.

രണ്ടരവർഷം പൂർത്തിയാകുമ്പോൾ മന്ത്രിമാരുടെ പ്രകടനത്തിനനുസരിച്ച് മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.