ഇന്ത്യയിൽ ഏറ്റവും പോപ്പുലറായ ബ്രാൻഡ് എന്ന സ്ഥാനം സ്വന്തമാക്കി ഗൂഗിൾ; തൊട്ടുപിന്നിൽ റിലയൻസ് ജിയോ

single-img
7 June 2019

ഇന്ത്യയിൽ ഏറ്റവും പോപ്പുലറായ ബ്രാൻഡ് എന്ന സ്ഥാനം നേടിയത് അമേരിക്കൻ കമ്പനിയായ ഗൂഗിൾ. തൊട്ടുപിന്നിൽ റിലയൻസ് ജിയോ ആണുള്ളത്. കഴിഞ്ഞ വർഷത്തിലെ കണക്കെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന ജിയോ ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് കയറി. സർവേയിൽ ഇപ്‌സോസ് ഇന്ത്യ എന്ന സ്ഥാപനം ബ്രാൻഡ് പോപ്പുലാരിറ്റി അറിയാൻ ശ്രമിച്ചപ്പോഴാണ് ഈ കണ്ടെത്തൽ ഉള്ളത്.

ടെലികോം മേഖലയിൽ ജിയോയുടെ മുഖ്യ എതിരാളിയായായ എയർ ടെൽ ബ്രാൻഡ് ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ്. ലിസ്റ്റിൽ ആദ്യത്തെ പത്തു സ്ഥാനങ്ങളും നേടിയിരിക്കുന്നത് ടെക്‌നോളജി കമ്പനികളാണെന്നതാണ് ശ്രദ്ധേയമായ മാറ്റം. പേ ടി എം, ഫേസ്ബുക്ക്, ആമസോൺ, സാംസങ്, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളാണ് ആദ്യ പത്തു ബ്രാൻഡുകളിൽ ഇടം പിടിച്ചത്.