ഷെല്‍ഡണ്‍ കോട്രെലെടുത്ത ക്യാച്ച് കണ്ട് അമ്പരന്നു; എഴുന്നേറ്റു നിന്ന് കൈയടിച്ച് ട്രെന്‍ഡ് ബ്രിഡ്ജ്: വീഡിയോ

single-img
7 June 2019

ട്രെന്‍ഡ് ബ്രിഡ്ജില്‍ ഓസീസിനെതിരായ മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ വിന്‍ഡീസ് താരം ഷെല്‍ഡണ്‍ കോട്രെലെടുത്ത ക്യാച്ച് ഏവരേയും അമ്പരപ്പിച്ചു. ഒഷെയ്ന്‍ തോമസ് എറിഞ്ഞ 45ാം ഓവറിലായിരുന്നു സംഭവം. 73 റണ്‍സില്‍ നില്‍ക്കെ ഒഷെയ്ന്‍ തോമസിന്റെ പന്ത് സ്മിത്ത് ഫൈന്‍ ലെഗ് ഏരിയയിലേക്ക് കളിച്ചു.

എല്ലാവരും അത് സിക്‌സാണെന്ന് ഉറപ്പിച്ചിരിക്കെ ഓടിയെത്തിയ കോട്രെല്‍ പന്ത് കൈപ്പിടിയിലാക്കി. ഓട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൗണ്ടറി ലൈനിനപ്പുറം കടക്കുമെന്നിരിക്കെ കോട്രെല്‍ പന്ത് മുകളിലേക്കെറിഞ്ഞ് ഒരിക്കല്‍കൂടി പന്ത് കൈക്കലാക്കി. എല്ലാം ഒരു ഓട്ടത്തിനിടയില്‍ കഴിഞ്ഞു. കോട്രെലിന്റെ ക്യാച്ചിനെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ട്രെന്‍ഡ് ബ്രിഡ്ജിലെ കാണികള്‍ സ്വീകരിച്ചത്.