പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് നാല് ലക്ഷം കൊടുക്കുമ്പോള്‍ റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് 4,57,000; സര്‍ക്കാരിനെതിരെ പരിഹാസവുമായി വിടി ബല്‍റാം

single-img
7 June 2019

പ്രളയ ദുരിതാശ്വാസത്തിനായുള്ള പ്രവര്‍ത്തനങ്ങളിലെ സംസ്ഥാന സര്‍ക്കാറിന്റെ ധൂര്‍ത്ത് ചൂണ്ടിക്കാട്ടി വിടി ബല്‍റാം എംഎല്‍എ. പ്രളയത്തില്‍ വീട്നഷ്ടമായവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കാന്‍ 4 ലക്ഷം രൂപ നല്‍കുന്ന സര്‍ക്കാര്‍ റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം നല്‍കിയത് 4,57,000 രൂപയാണെന്നും വിടി ബല്‍റാം പറഞ്ഞു.

ഒരു പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് നമ്പര്‍ വണ്‍ കേരളത്തിലേതെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.ഇതിന് മുന്‍പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റീബില്‍ഡ് കേരളയുടെ ഓഫീസ് മോടി പിടിപ്പിക്കാന്‍ 88 ലക്ഷം രൂപ ചെലവാക്കിയെന്നാരോപിച്ച് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

പ്രളയത്തിൽ വീട് തകർന്നവർക്ക് പുതിയ വീട് നിർമ്മിക്കാൻ സർക്കാർ നൽകുന്നത് വെറും 4 ലക്ഷം രൂപ. റീബിൽഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ !!ഒരു പ്രത്യേകതരം ജനകീയ സർക്കാരാണ് നമ്പർ വൺ കേരളത്തിലേത്.

Posted by VT Balram on Friday, June 7, 2019