അമേരിക്കയില്‍ ‘കറുത്ത’ ട്രാന്‍സ്ജെന്‍ഡറുകളുടെ ആയുര്‍ദൈര്‍ഘ്യം 35 വയസ് വരെ; അതിനുള്ളില്‍ കൊല്ലപ്പെടാം!

single-img
6 June 2019

പുതിയ കണക്കുകൾ പ്രകാരം അമേരിക്കയിലെ ‘കറുത്ത’ ട്രാന്‍സ്ജെന്‍ഡറുകളുടെ ആയുർദൈർഘ്യം 35 വയസ് വരെ. ഈ വര്ഷം ഇതുവരെ ആറു ‘കറുത്ത’ ട്രാന്‍സ്ജെന്‍ഡറുകളാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്. ട്രാന്‍സ് ജെണ്ടർ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ഏറ്റവു൦ വലിയ സന്നദ്ധ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് ക്യാമ്പയിനാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഡാനാ മാര്‍ട്ടിന്‍, അശാന്തി കാര്‍മന്‍, ക്ലെയര്‍ ലെഗാറ്റോ, മുഹ്ലയ്സ്യ ബുക്കര്‍, മൈക്കില്‍ വാഷിംഗ്‌ടണ്‍, ചിനല്‍ ലിന്‍ഡ്സെ എന്നിവര്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ അമേരിക്കയില്‍ മാത്രം കൊല്ലപ്പെട്ട കറുത്ത ട്രാന്‍സ് വനിതകളാണ്. കണക്കുകൾക്ക് വ്യക്തത ഇല്ലെങ്കിലും ഏകദേശം 12ലധികം കറുത്ത ട്രാന്‍സ് വനിതകള്‍ കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അതേസമയം എച്ച്ആര്‍സിയുടെ കണക്കുകള്‍ പ്രകാരം 11 പേരാണ് 2017ല്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 2017ല്‍ മാത്രമായി 13 പേര്‍ കൊല്ലപ്പെട്ടെന്നാണ് ആന്‍റി വയലന്‍സ് പ്രോജക്റ്റ് വക്താവ് പറയുന്നത്.

തുടർച്ചയായി കറുത്ത ട്രാന്‍സ് വനിതകള്‍ കൊല്ലപ്പെടുന്നതിനെതിരെ പ്രതിഷേധമറിയിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകയായ ആഷ്ലി മാരി പ്രസ്റ്റന്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും അതിനെതിരെ പോരാടണമെന്നുമാണ് ആഷ്ലി പറയുന്നത്. കൊല്ലപ്പെട്ട 77 കറുത്ത ട്രാന്‍സ് വനിതകളുടെ ചിത്രങ്ങള്‍ പതിച്ച കേക്ക് തന്‍റെ മാപ്പത്തി നാലാം പിറന്നാളിന് മുറിച്ചാണ് ആഷ്ലി പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്.