സഹോദരൻ ജയചന്ദ്രനെ കാണുവാന്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അഗതിമന്ദിരത്തിലെത്തി; ഏറ്റെടുക്കാൻ തയ്യാറല്ലെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജം

single-img
6 June 2019

കഴിഞ്ഞ ദിവസം അവശ നിലയിൽ തെരുവിൽ നിന്നും അഗതിമന്ദിരത്തിലേക്ക് മാറ്റിയ സഹോദരൻ ജയചന്ദ്രനെ കാണാന്‍ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് എത്തി. കടത്തിണ്ണയില്‍ അവശനിലയില്‍ കണ്ടെത്തിയപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ അഗതി മന്ദിരത്തിലേക്ക് മാറ്റിയ ജയചന്ദ്രനെ ഇവിടെയെത്തിയാണ് ചുള്ളിക്കാട് കണ്ടത്.

കാന്‍സര്‍ രോഗം ബാധിച്ച ജയചന്ദ്രനെ സന്ദർശിക്കാൻ താൽപര്യമില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിച്ചെന്ന വാർത്തകൾ വലിയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. അവശനും രോഗബാധിതനുമായ സഹോദരനെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പൂർണമായും ശരിയല്ലെന്ന് സാമൂഹിക പ്രവർത്തകനായ സന്ദീപ് പോത്താനി വ്യക്തമാക്കി.

ഏകദേശം ഒരുമണിക്കുറോളം ചുള്ളിക്കാട് സഹോദരന്റെ അടുത്ത് ചിലവഴിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാട് സഹോദരനെ സന്ദർശിക്കാനോ ഏറ്റെടുക്കാനോ തയ്യാറല്ലെന്ന് പറഞ്ഞില്ല. നിലവില്‍ തിരുവനന്തപുരത്ത് താമസിക്കുന്ന തനിക്ക് ആറാം തിയതി മാത്രമേ എത്താൻ സാധിക്കൂ എന്നായിരുന്നു അറിച്ചിരുന്നെന്നും സന്ദീപ് പറയുന്നു. തന്റെ സഹോദരന്റെ സംരക്ഷക്കുന്നതിന് സന്നദ്ധ പ്രവർത്തകരെയും അഗതി മന്ദിരത്തിലെ ജീവകാരോടും നന്ദി അറിയിച്ച ചുള്ളിക്കാട്, ചിലവിനുൾപ്പെടെ ഒരു തുക നൽകിയതായും അഗതിമന്ദിരം അധികൃതർ പ്രതികരിച്ചു.

സഹോദരന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ തന്നെ ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ടിരുന്നു, ബന്ധപ്പെടുമ്പോള്‍ അദ്ദേഹം വരാൻ സന്നദ്ധനാണെന്ന തരത്തിലായിരുന്നു സംസാരിച്ചത്. നടന്‍ സലീം കൂമാർ ഉള്‍പ്പെടെയുള്ളവർ പറയുന്നത് പോലുള്ള പ്രശനങ്ങൾ ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സഹോദരനെ തിരുവനന്തപുരത്ത് കൊണ്ട് പോയി സംരക്ഷിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാൽ അഗതി മന്ദിരത്തിൽ തുടരാനാണ് തീരുമാനിച്ചതെന്നും സന്ദീപ് പറയുന്നു.
വെളിച്ചം അഗതി മന്ദിരം ട്രഷറർ സൽമ സജിൻ, കെയർ ടേക്കർ അബ്ദുള്‍ കരീം എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ ജയ ചന്ദ്രനെ പരിചരിച്ച് വരുന്നത്.