സ്വന്തം ഫാമിലെ പശുവിനെ കറന്ന് ചായ ഇട്ട് നല്‍കി സ്വീകരിച്ച ലക്ഷ്മി നടൻ അനൂപ് ചന്ദ്രന്‍റെ വധു

single-img
6 June 2019

മലയാളികളുടെ പ്രിയങ്കരനായ നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു.മറ്റെന്തിനേക്കാള്‍ കൃഷിയെ സ്നേഹിക്കുന്ന അനൂപിന്റെ വധുവും ഒരു കർഷകയാണ്.രോഹിണിഭവനം വീട്ടില്‍ ലക്ഷ്മി രാജഗോപാൽ ആണ് അനൂപിന്റെ വധു.അക്കാദമിക്കായി ബിടെക്ക് പൂർത്തിയാക്കിയ ലക്ഷ്മിയുടെ ഉപജീവനം പക്ഷെ കൃഷിയാണ്.

Support Evartha to Save Independent journalism

‘അച്ഛന്റെ അടുത്ത സുഹൃത്തായ രാജമുഹമ്മദ് ആണ് ഇങ്ങനെയൊരു കുട്ടിയുണ്ടെന്ന് വിളിച്ചു പറയുന്നത്. കർഷകയാണ് എന്ന് കേട്ടതും അവരെ കാണാൻ തീരുമാനിക്കുകയായിരുന്നു. ലക്ഷ്മിയെ പെണ്ണുകാണലും മറക്കാനാകാത്ത ഒന്നായിരുന്നു. വീട്ടിലെ സ്വന്തം ഫാമിലെ പശുവിനെ കറന്ന് ചായ ഇട്ടുതന്നാണ് ഞങ്ങളെ സ്വീകരിച്ചത്. പിന്നീട് മറ്റൊന്നും ഞാൻ ആലോചിച്ചില്ല. ലക്ഷ്മിയാണ് എന്റെ ജീവിത സഖിയെന്ന് അപ്പോൾ തന്നെ തീരുമാനിച്ചു.’–അനൂപ് ചന്ദ്രൻ പറയുന്നു.