നിപയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയുള്ള ദിവസങ്ങളിലും തുടരും; രോഗത്തെ തുടച്ചുനീക്കാന്‍ ഗവേഷണം നടത്തും: മുഖ്യമന്ത്രി

single-img
6 June 2019

നിപ വൈറസ് വ്യാപനവുമായി സംസ്ഥാനത്ത് ഇപ്പോൾ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്കില്‍ പോലും നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്നും രോഗത്തെ ഇല്ലായ്മ ചെയ്യാന്‍ ഗവേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. ഈ വര്‍ഷത്തില്‍ നിപ വൈറസ് ഒരുകുട്ടിയെ ബാധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോടുണ്ടായ അനുഭവത്തെ മുന്‍നിര്‍ത്തി നാം എടുത്ത മുന്‍കരുതല്‍ ഗുണകരമായെന്നും പിണറായി പറഞ്ഞു.

കൂടുതല്‍ ഗവേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമെ നിപ പൂര്‍ണമായി മുക്തമാകുകയുള്ളൂ. അതിനായി കേന്ദ്ര സര്‍ക്കാരും ഗവേഷണം നടത്തണമെന്നാവശ്യപ്പെടും. കേരളത്തില്‍ രണ്ടുവര്‍ഷമായി ഇതിന് കാരണക്കാരായി കാണുന്നത് പഴം തീനി വവ്വാലുകളാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനകളില്‍ വൈറസുള്ള വവ്വലാകുളെ കണ്ടെത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.