കൊച്ചി മെട്രോ പാലത്തിൽ നിന്നും കോൺക്രീറ്റ് സ്ലാബ് അടർന്നു കാറിനുമുകളിൽ വീണു: നടി അർച്ചന കവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

single-img
6 June 2019

കൊച്ചി മെട്രോറെയിലിന്റെ മേൽപ്പാലത്തിനടിയിലൂടെ പോകുമ്പോൾ കാറിനു മുകളിൽ കോൺക്രീറ്റ് സ്ലാബ് അടർന്ന് വീണതായി നടി അർച്ചന കവി. സ്ലാബിന്റെ കഷണം വീണ് പൊട്ടിയ കാറിന്റെ മുൻഭാഗത്തെ ഗ്ലാസിന്റെ ചിത്രമടക്കം അർച്ചന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുകയായിരുന്നു.

താൻ എയർപ്പോർട്ടിലേയ്ക്ക് ടാക്സിയിൽ പോകുമ്പോൾ കൊച്ചി മെട്രോ റെയിലിന്റെ മേൽപ്പാലത്തിൽ നിന്നും കോൺക്രീറ്റ് സ്ലാബ് അടർന്ന് കാറിനു മുകളിൽ വീണെന്നും തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കാറിനുണ്ടായ നാശനഷ്ടത്തിന് ടാക്സി ഡ്രൈവർക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും ഇതുപോലുള്ള കാര്യങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് അർച്ചന തന്റെ കുറിപ്പവസാനിപ്പിക്കുന്നത്.