കേന്ദ്രമന്ത്രി വി മുരളീധരനെ വധിക്കുമെന്ന് ഭീഷണി: സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർ കസ്റ്റഡിയിൽ

single-img
5 June 2019

കോഴിക്കോട്: കേന്ദ്ര സഹമന്ത്രി വി.മുരളീധരനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാള്‍ കസ്റ്റഡിയില്‍. കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസിലെ ഇന്‍സ്‌പെക്ടര്‍ ബാദലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Support Evartha to Save Independent journalism

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കായിരുന്നു ഫോൺവഴി വധഭീഷണി സന്ദേശം ലഭിച്ചത്. സ്‌പെഷ്യല്‍ബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്.

കോഴിക്കോട് കുളത്തറ സ്വദേശിയാണ് ഇയാള്‍. അതേ സമയം ബാദലിന് പുതിയ സിം എടുത്ത് കൊടുത്ത തിരുവനന്തപുരം സ്വദേശിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിൽ പാർലമെന്ററി-വിദേശകാര്യ സഹമന്ത്രിയായി മെയ് 30 നാണ് രാജ്യസഭാ എംപിയായ മുരളീധരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്.