ഭരത് ഗോപിയുടെ പാതയിലൂടെ സിദ്ദിഖിന്റെ യാത്ര; സൗബിൻ ഷാഹിർ മറ്റൊരു അത്ഭുതം: സത്യൻ അന്തിക്കാട്

single-img
5 June 2019

ഷൈൻ ടോം ചാക്കോയും, ഷെയ്ൻ നിഗവും, ജാഫർ ഇടുക്കിയുമൊന്നും നമുക്ക് അപരിചിതരല്ല. പക്ഷെ അവർ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് ‘ഇഷ്‌ക്’ എന്ന സിനിമ കാണുമ്പോഴാണ് എന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രത്തിൽ നായിക ആൻ ശീതളും വളരെ സ്വാഭാവികമായി അഭിനയിച്ചിരിക്കുന്നു.

Support Evartha to Save Independent journalism

നല്ല ഒരു സംവിധായകൻ ക്യാമറയുടെ പിന്നിൽ നിൽക്കുമ്പോഴാണ് ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്. ഒരു നവാഗത സംവിധായകനെ സംബന്ധിച്ച് ഇതിൽപരം മറ്റ് അംഗീകാരങ്ങളൊന്നും കിട്ടാനില്ലെന്നും സത്യൻ അന്തിക്കാട് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. സിനിമാ പ്രേക്ഷകരുടെ ഉള്ളിൽ തട്ടാൻ പാകത്തിലുള്ള ഒരു ചിത്രം എന്ന നിലയിൽ സംവിധായകനും എഴുത്തുകാരനും വിജയിച്ചിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിനയമികവിന്റെ കാര്യത്തിൽ ഇന്നും മലയാള സിനിമ സമ്പന്നമാണ്. നായകനടന്മാരെ മാറ്റി നിർത്തിക്കൊണ്ട് പറയാം. നമ്മുടെ സിദ്ധിഖ് ഇപ്പോൾ ഓരോ സിനിമയിലും നമ്മെ വിസ്മയിപ്പിക്കുകയല്ലേ. സംഭാഷണത്തിലും, ചെറിയ ചലനങ്ങളിൽ പോലും എത്ര സ്വാഭാവികമായാണ് സിദ്ധിഖ് പെരുമാറുന്നത്. ഭരത് ഗോപിച്ചേട്ടന്റെ പാതയിലൂടെയാണ് സിദ്ധിക്കിന്റെ യാത്ര എന്ന് തോന്നാറുണ്ട്. സൗബിൻ ഷാഹിർ മറ്റൊരു അത്ഭുതം. – സത്യൻ അന്തിക്കാട് കുറിക്കുന്നു.

തിരഞ്ഞെടുപ്പും, അതിന്റെ കോലാഹലങ്ങളും കഴിഞ്ഞു. നമ്മളെങ്ങനെ തോറ്റു എന്നതിനെക്കുറിച്ചുള്ള 'താത്വികമായ അവലോകനങ്ങളും'…

Posted by Sathyan Anthikad on Tuesday, June 4, 2019