ബലാത്സംഗത്തിന് ഇരയായ 17കാരിക്ക് സ്വയംമരിക്കാന്‍ അനുവാദം നല്‍കി ഒരു സര്‍ക്കാര്‍

single-img
5 June 2019

ബാല്യകാലത്തില്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട 17കാരിക്ക് മരിക്കാന്‍ അനുവാദം നല്‍കി ഒരു സര്‍ക്കാര്‍. നോവ പൊതോവന്‍ എന്ന് പേരുള്ള പെണ്‍കുട്ടിയ്ക്കാണ് യൂറോപ്യന്‍ രാജ്യമായ നെതര്‍ലാന്‍ഡ് ദയാവധം അനുവദിച്ചത്. ദീര്‍ഘകാലമായി മാനസികമായ പ്രശ്‍നങ്ങളും ഡിപ്രഷനും നേരിടുന്ന നോവ അന്‍ഹേം സ്വദേശിയാണ്.

പുസ്തക രൂപത്തില്‍ ‘വിന്നിംഗ് ഓര്‍ ലേണിംഗ്’ എന്ന പേരില്‍ ആത്മകഥ പുറത്തിറക്കിയിട്ടുള്ള നോവ ചെറുപ്പത്തില്‍ മൂന്ന് തവണയാണ് ലൈംഗികമായി ആക്രമിക്കപ്പെട്ടത്. ബാല്യത്തില്‍ 11, 12 വയസുകളില്‍ പീഡനത്തിന് ഇരയായിട്ടുള്ള നോവ 14 വയസിലാണ് ക്രൂര ബലാത്സ൦ഗത്തിന് ഇരയാക്കപ്പെട്ടത്.

സോഷ്യല്‍ മീഡിയ അക്കൌണ്ടായ ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ മരണ വിവരം എല്ലാവരെയും അറിയിച്ച ശേഷമാണ് നോവ മരണത്തിന് കീഴടങ്ങിയത്. മരിക്കുക എന്നത് തന്‍റെ അന്തിമ തീരുമാനമാണെന്നും അതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കരുതെന്നും നോവ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു.

രാജ്യത്ത് കടുത്ത നിബന്ധനകളോടെ ദയാവധം നിയമ വിധേയമാണ് എങ്കിലും 17 വയസ്സില്‍ ഇങ്ങനെ ഒരു തീരുമാനത്തിന് ഒരാളെ അനുവദിക്കുന്നതിലെ യുക്തി എന്താണെന്നാണ് ഇപ്പോള്‍ നിരവധി ആളുകള്‍ ചോദിക്കുന്നത്.