നര്‍മ്മദ: സത്യാവസ്ഥ മനസിലാക്കാന്‍ ആകാശകാഴ്ചയിലൂടെ വിശദ പഠനം അത്യാവശ്യം; നദീ ട്രസ്റ്റ് അധ്യക്ഷനായ ഉടന്‍ ഹെലികോപ്ടര്‍ ആവശ്യപ്പെട്ട് കമ്പ്യൂട്ടര്‍ ബാബ

single-img
5 June 2019

മധ്യപ്രദേശിൽ പതിനേഴാമത് നർമ്മദാ നദീ ട്രസ്റ്റ് അധ്യക്ഷനായി ചുമതലയേറ്റ ഏതാനും മാസങ്ങൾക്ക് ഉള്ളിൽ തന്നെ നദീ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഹെലികോപ്ടർ ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പ്യൂട്ടർ ബാബ. തന്റെ ആവശ്യത്തോട് അദ്ദേഹം പറയുന്ന കാരണം ഇതാണ് – “നദിയെ സംബന്ധിച്ചു ആകാശകാഴ്ചയിലൂടെ വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ എത്രയും വേഗം എനിക്കൊരു ഹെലികോപ്ടർ ആവശ്യമായുണ്ട്. എന്നാൽ മാത്രമാണ് ശിവരാജ് സിങ് ചൗഹാൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും അനിയന്ത്രിതമായി ഉയർന്നുകൊണ്ടിരിക്കുന്ന മണൽഖനനത്തേയും കുറിച്ചുള്ള സ്ത്യാവസ്ഥ മനസിലാക്കാനാവൂ.”

നർമ്മദയെ കൂടാതെ മന്ദാകിനി, ക്ഷിപ്ര തുടങ്ങിയ മറ്റു നദികളുടെ സംരക്ഷണപ്രവർത്തനങ്ങളും ഏകോപിപ്പിക്കും. ഈ പദ്ധതി വിജയത്തിൽ എത്തുന്നതിന് നദീതീരത്തുള്ള ഗ്രാമങ്ങളിലെ യുവാക്കളെ സംഘടിപ്പിച്ച് ‘നർമ്മദാ യുവസേന’ രൂപീകരിക്കും. ഈ വർഷം മാർച്ചുമാസമാണ് ട്രസ്റ്റ് അധ്യക്ഷനായി കമ്പ്യൂട്ടർ ബാബ എന്നറിയപ്പെടുന്ന നമേദോ ദാസ് ത്യാഗിയെ മധ്യപ്രദേശ് സർക്കാർ നിയമിച്ചത്.