പാലാരിവട്ടം ഫ്ലൈ ഓവർ പുതുക്കിപ്പണിയണം;മുഹമ്മദ് ഹനീഷ് അടക്കം 17 പേർക്കെതിരെ അന്വേഷണം

single-img
4 June 2019

കൊച്ചി: പാലാരിവട്ടം ഫ്ലൈ ഓവർ പുതുക്കിപണിയണമെന്ന് വിജിലൻസ് റിപ്പോർട്ടിൽ നിർദ്ദേശം. പാലം അതീവഗുരുതരാവസ്ഥയിലാണെന്നും അറ്റകുറ്റപണികൊണ്ട് തകർച്ച പരിഹരിക്കാൻ ആകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫ്ലൈ ഓവർ നിർമ്മാണത്തിലെ അഴിമതിയിൽ റോഡ് ആൻഡ് ബ്രിഡ്ജസ് എം.ഡി മുഹമ്മദ് ഹനീഷ് അടക്കം 17 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കിറ്റ്കോ മുൻ എം.ഡി സിറിയക് ഡേവിഡ്, ജോയിന്റ് ജനറൽ മാനേജർമാരായ ബെന്നി പോൾ, ജി. പ്രമോദ് , ആർ.ബി.ഡി.സി മുൻ ജനറൽ മാനേജർ എം.ഡി തങ്കച്ചൻ എന്നിവർക്കെതിരെയും തുടരന്വേഷണം വേണമെന്ന് വിജിലൻസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാലം നിർമ്മിക്കാനുള്ള പണം കരാർ കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും വിജിലൻസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.