ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് മമ്മൂട്ടി

single-img
4 June 2019

എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ജനങ്ങളെ ഭയപ്പെടുത്തുകയല്ല വേണ്ടതെന്ന് നടന്‍ മമ്മൂട്ടി. ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

‘നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!’