പന്തെറിയാന്‍ ധോണി അനുവദിച്ചെങ്കിലും ബുംറ ദേഷ്യപ്പെട്ടു: ബോളിങ്ങില്‍നിന്നും പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

single-img
4 June 2019

ലോകത്തെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. എന്നാല്‍ ബാറ്റിങ്ങില്‍ മാത്രമല്ല ബോളിങ്ങിലും കോഹ്‌ലി തിളങ്ങിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ കോഹ്‌ലിയുടെ പേരില്‍ എട്ടു വിക്കറ്റുകളുണ്ട്. രാജ്യാന്തര ഏകദിനത്തില്‍ നാലും ടി ട്വന്റിയില്‍ നാലും വിക്കറ്റുകളാണ് കോഹ്‌ലി വീഴ്ത്തിയിട്ടുളളത്.

എന്നാല്‍ 2017 ഡിസംബര്‍ മുതല്‍ കോഹ്‌ലി ബോളിങ്ങില്‍നിന്നും വിട്ടു നില്‍ക്കുകയാണ്. ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ എകദേശം എല്ലാ മത്സരങ്ങളും ഞങ്ങള്‍ ജയിച്ചിരുന്നു.

ഒരു മത്സരത്തിനിടയില്‍ ധോണിയോട് ഞാന്‍ ബോളെറിയട്ടെ എന്നു ചോദിച്ചു. ഞാന്‍ ബോളിങ്ങിനായി റെഡിയായി നില്‍ക്കുമ്പോള്‍ ബൗണ്ടറിയില്‍നിന്നും ഇതൊരു രാജ്യാന്തര മത്സരമാണെന്നും തമാശ വേണ്ടായെന്നും ബുംറ (ജസ്പ്രീത്) അലറി വിളിച്ചു.

ടീമിലെ ഒരംഗത്തിനുപോലും എന്റെ ബോളിങ്ങില്‍ വിശ്വാസമില്ല. മീഡിയം പേസറായ തന്റെ ബോളിങ്ങ് ടീമിലുള്ളവര്‍ക്ക് നല്ല തമാശായണെങ്കിലും തനിക്കത് വലിയ കാര്യമാണ്. എന്നാല്‍ ഇതിനുശേഷം തനിക്ക് പുറംവേദന സംബന്ധിച്ച ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. പിന്നീട് താന്‍ ബോളിങ് ചെയ്തിട്ടേ ഇല്ല, കോഹ്‌ലി പറഞ്ഞു.