ആശുപത്രി കിടക്കയില്‍ രോഗിയായ യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന ഡോക്ടര്‍: വീഡിയോ പുറത്ത്

single-img
4 June 2019

രോഗിയായ യുവാവിനെ ആശുപത്രി കിടക്കയില്‍ ക്രൂരമായി മര്‍ദിച്ച് ഡോക്ടര്‍. ജയ്പൂരിലെ സവായി മാന്‍സിങ് മെഡിക്കല്‍ കോളജിലാണ് സംഭവം. ആദ്യം ബെഡിന് പുറത്ത് നിന്ന് മര്‍ദ്ദിക്കുന്നത് രോഗി തടയുമ്പോള്‍ ഡോക്ടര്‍ ബെഡില്‍ കയറിനിന്ന് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്.

ഡോക്ടറെ പിടിച്ചുമാറ്റാനോ തടയാനോ കണ്ടുനില്‍ക്കുന്നവര്‍ ശ്രമിക്കുന്നില്ല. പിന്നീട് മറ്റ് ഡോക്ടര്‍മാരെത്തിയാണ് ഇയാളെ പിന്തിരിപ്പിക്കുന്നത്. എന്തിനാണ് ഡോക്ടര്‍ മര്‍ദ്ദിക്കുന്നതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. വീഡിയോ വൈറലായതോടെ ആരോഗ്യമന്ത്രി രഘു ശര്‍മ അന്വേഷണത്തിന് ഉത്തരവിട്ടു.