കുതിരാനു സമീപം വന്‍ ബ്ലോക്കില്‍ കുതിച്ചു കയറി എത്തിയ സ്വകാര്യ ബസിന് മുട്ടന്‍ പണി കൊടുത്ത് ട്രാഫിക് പൊലീസ്: കിലോമീറ്ററോളം റിവേഴ്‌സ് എടുപ്പിച്ചു: വീഡിയോ • ഇ വാർത്ത | evartha
video, Videos

കുതിരാനു സമീപം വന്‍ ബ്ലോക്കില്‍ കുതിച്ചു കയറി എത്തിയ സ്വകാര്യ ബസിന് മുട്ടന്‍ പണി കൊടുത്ത് ട്രാഫിക് പൊലീസ്: കിലോമീറ്ററോളം റിവേഴ്‌സ് എടുപ്പിച്ചു: വീഡിയോ

ദേശീയപാത 47ല്‍ തൃശൂര്‍ പാലക്കാട് റൂട്ടില്‍ കുതിരാനു സമീപം വന്‍ ബ്ലോക്കിനിടെ അമിതവേഗത്തില്‍ കുതിച്ചു കയറി എത്തിയ സ്വകാര്യ ബസിന് മുട്ടന്‍ പണി കൊടുത്ത് ട്രാഫിക് പൊലീസ്. ഒരറ്റത്തു നിന്നും ബ്ലോക്ക് ക്ലിയര്‍ ചെയ്തു വരുന്നതിനിടെയാണ് ബസ് ട്രാഫിക് പൊലീസിന്റെ മുന്നില്‍ പെട്ടത്.

ബസ് ഡ്രൈവറെക്കൊണ്ട് റിവേഴ്‌സ് എടുപ്പിച്ചാണ് പൊലീസുകാര്‍ ‘ശിക്ഷ’ കൊടുത്തത്. റിവേഴ്‌സ് എടുക്കുന്ന ബസും ഒപ്പം നീങ്ങുന്ന പൊലീസ് വാഹനവും അടങ്ങുന്ന വീഡിയോ അതിവേഗത്തിലാണ് വൈറലായത്. ബ്ലോക്കില്‍ കിടന്നിരുന്ന വാഹനങ്ങളിലൊന്നിലെ ഒരു യാത്രക്കാരനാണ് ഈ ദൃശ്യം പകര്‍ത്തിയത്.

ദേശീയ പാത 47 ലെ കുതിരാനിൽ നിന്നും ..

ദേശീയ പാത 47 ലെ കുതിരാനിൽ നിന്നും .. ബ്ലോക്കിൽ കുടുങ്ങി നിരവധി വാഹനങ്ങൾ കിടക്കവേ, വലതു വശത്തുകൂടെ അമിത വേഗതയിൽ ഓവർ ടേക്ക് ചെയ്തു വന്ന സ്വകാര്യ ബസും, ബ്ലോക്ക് ക്ലിയർ ചെയ്തു ഹെവി വെഹിക്കിളിന് പൈലറ്റ് നൽകി വലതു വശം വഴി വന്ന ഹൈവേ പോലീസും ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബാക്കി യാത്രക്കാരിലൊരാൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോ പറയും.👉 നായകനെയും വില്ലനെയും തീരുമാനിക്കാനുള്ളത് നിങ്ങളാണ്. 🙏🙏കടപ്പാട് : @riswanrisu2

Posted by Kerala Police on Monday, June 3, 2019