‘ഇതാണ് നമ്മുടെ കേരളം’; നോമ്പുതുറ ഒരുക്കി അമ്പല കമ്മറ്റി: കയ്യടികളുമായി സോഷ്യല്‍ ലോകം: വീഡിയോ

single-img
3 June 2019

മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം സമൂഹത്തിന് നല്‍കി ഏറനാട്ടിലെ ഒരു അമ്പല കമ്മറ്റി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. നോമ്പുതുറ ഒരുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കുട്ടികളും യുവാക്കളുമുള്‍പ്പെടുന്ന സംഘം ഭക്ഷണം പാകം ചെയ്യുന്നതും പൊതിയുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.

”ഏറനാട്ടിലെ ഒരു അമ്പല കമ്മറ്റി ഒരുക്കിയ നോമ്പുതുറ. ഇതാണ് നമ്മുടെ കേരളം. ലോകാവസാനം വരേ ഈ മതസൗഹാര്‍ദം നിലനില്‍ക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക” എന്ന കുറിപ്പോടു കൂടി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോക്കു താഴെ വൈകാരികമായ പ്രതികരണങ്ങളാണ് കൂടുതലും.

ഏറനാട്ടിലെ ഒരു അമ്പല കമ്മറ്റി ഒരുക്കിയ നോമ്പുതുറ ഇതാണ് നമ്മുടെ കേരളം ലോകാവസാനം വരേയും ഈ മത സൗഹാർദം നില നിൽക്കാൻ എല്ലാവരും പ്രാർത്ഥിക്കുക…..

Posted by Kamarudeen Nemmara on Tuesday, May 28, 2019