ശബരിമലയിലെ ആചാരങ്ങൾ പഴയതുപോലെ നിലനിൽക്കണമെന്നാണ് ആഗ്രഹം: എ പത്മകുമാർ

single-img
3 June 2019

ശബരിമലയിലെ ആചാരങ്ങൾ പഴയതു പോലെ നിലനിൽക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ആചാരാനുഷ്ഠാനങ്ങൾ അതേ പോലെ നിലനിർത്താനാണു ദേവസ്വം ബോർഡ് ശ്രമിക്കുന്നത്.

മനോരമ ന്യൂസ് ചാനലിലെ നേരേ ചൊവ്വേയിൽ സംസാരിക്കുകയായിരുന്നു പത്മകുമാർ.

ശബരിമല വിഷയം തിരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചോയെന്നു തിരഞ്ഞെടുപ്പിൽ മൽസരിച്ചവർ പരിശോധിക്കട്ടെ. സാമൂഹത്തിൽ ചർച്ചയായ വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതു സ്വാഭാവികമാണ്. ശബരിമലയുടെ പ്രത്യേകതകൾ മനസിലാക്കി മുന്നോട്ടു പോകണമെന്നും പത്മകുമാർ പറഞ്ഞു.