ബീഫ് വിളമ്പാന്‍ മടിച്ച ഇന്ത്യക്കാരനെ സൗദിയില്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ചതായി പരാതി

single-img
2 June 2019

സൗദി അറേബ്യയില്‍ വെച്ച് തൊഴിലുടമ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ചതായി ഇന്ത്യക്കാരന്റെ ആരോപണം. 31കാരനായ മാണിക് ചദ്ദോപാദ്യായ ആണ് തന്റെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരോപണം ഉന്നയിച്ചത്.

ജിദ്ദയില്‍ ഒരു കമ്പനിയില്‍ പാചകക്കാരനായാണ് താന്‍ എത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. ആദ്യം പാചകം ചെയ്യണമെന്നാണ് അറിയിച്ചതെന്നും എന്നാല്‍ ജോലിയില്‍ കയറിയതിന് ശേഷം തന്നോട് ബീഫ് വിളമ്പി കൊടുക്കാന്‍ തൊഴിലുടമ ആവശ്യപ്പെട്ടതായും മാണിക് പറയുന്നു.

എന്നാല്‍ അത് തന്റെ മതവിശ്വാസത്തിന് എതിരാണെന്നാണ് താന്‍ തൊഴിലുടമയോട് പറഞ്ഞതെന്നും മാണിക് പറയുന്നു. ഇതില്‍ പ്രതിഷേധിച്ച തന്നെ നിര്‍ബന്ധപൂര്‍വം ബീഫ് തീറ്റിച്ചതായാണ് അദ്ദേഹത്തിന്റെ ആരോപണം.

ദയയില്ലാതെയാണ് തന്നോട് പെരുമാറുന്നതെന്നും താന്‍ മാനസികമായി തളര്‍ന്നിട്ടാണ് ഉളളതെന്നും അദ്ദേഹം പറയുന്നുണ്ട്. വിദേശകാര്യ മന്ത്രാലയം എത്രയും പെട്ടെന്ന് ഇടപെട്ട് തന്നെ ഇന്ത്യയിലേക്ക് തിരിച്ച് എത്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

https://mobile.twitter.com/DrSJaishankar/status/1134685620834582529?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1134731804991262722%7Ctwgr%5E363937393b70726f64756374696f6e&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fbreaking-news%2F2019%2F06%2F02%2Findian-worker-in-saudi-forcefully-fed-beef-report-02.html