ഹോട്ടല്‍ മുറിയില്‍ വെച്ച് ഭര്‍ത്താവിനെയും കാമുകിയെയും കയ്യോടെ പിടികൂടി ഭാര്യ: ശിക്ഷ വിചിത്രം: വീഡിയോ

single-img
2 June 2019

ബാരാന്‍ക്വില നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് ഭര്‍ത്താവിനെയും കാമുകിയെയും ഭാര്യ കയ്യോടെ പിടികൂടിയത്. പിന്നാലെ ഭാര്യയുടെ കാലില്‍ വീണ് ഭര്‍ത്താവ് ജൈറോ മാപ്പപേക്ഷിച്ചു. ഏറെ നേരത്തെ വഴക്കിന് ശേഷം ഉപാധികളോടെ മാപ്പ് നല്‍കാമെന്ന് ഭാര്യ സമ്മതിച്ചു. തന്റെ വാഹനത്തിന് മുകളില്‍ നഗ്‌നനായി കയറണമെന്ന നിബന്ധനയാണ് ഭാര്യ മുന്നോട്ടുവെച്ചത്.

നിബന്ധന അംഗീകരിച്ച ജൈറോ തൂവാല കൊണ്ട് മുഖം മറച്ച്, പൂര്‍ണ നഗ്‌നനായി വാഹനത്തിന് മുകളില്‍ കയറി. എന്നാല്‍ ഭാര്യ കാര്‍ ഓടിച്ചുതുടങ്ങിയതോടെ കയ്യില്‍ പിടിച്ചിരുന്ന തൂവാല പറന്നുപോയി. കണ്ടുനിന്ന നാട്ടുകാരും മറ്റ് യാത്രക്കാരും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തി. സംഭവം വലിയ വാര്‍ത്തയായതോടെ ജൈറോക്കെതിരെ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന് പൊലീസ് കേസെടുത്തു.