ഏറെനാളുകൾക്ക് ശേഷം ബിക്കിനി ധരിച്ച് സണ്ണി ലിയോൺ: ചിത്രം വൈറലാകുന്നു

single-img
1 June 2019

ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന ഗ്ലാമർ താരമാണ് സണ്ണി ലിയോൺ. കേരളത്തിലും സണ്ണിയ്ക്ക് ആരാധകർ ഏറെയാണ്. ഒരു വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി ഈയടുത്ത് കൊച്ചിയിലെത്തിയ സണ്ണിയെ കാണാൻ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. മമ്മൂട്ടി നായകനായ മധുരരാജയിലെ സണ്ണിയുടെ ഐറ്റം ഡാൻസും ഏറെ ചർച്ചയായിരുന്നു.

ഏറെക്കാലത്തിനു ശേഷം സണ്ണി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ബിക്കിനിയണിഞ്ഞ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. ‘ഏറെ നാളുകൾക്ക് ശേഷമാണ് ബിക്കിനി അണിയുന്നത്’ എന്ന ക്യാപ്ഷനോടെ പങ്കു വച്ച ചിത്രമാണ് മണിക്കൂറുകൾക്കകം വൈറലായത്. . 16.5 ലക്ഷം ലൈക്കുകളാണ് ചിത്രത്തിന് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്നത്.