കേരള കോണ്‍ഗ്രസിലെ കലാപം തെരുവിലേക്ക്; ജോസ് കെ മാണി വിഭാഗംപിജെ ജോസഫിന്റെയും മോൻസ് ജോസഫിന്റെയും കോലം കത്തിച്ചു

single-img
1 June 2019

കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം ഇപ്പോള്‍ തെരുവിലേക്കും പടര്‍ന്നിരിക്കുന്നു. ഇന്ന് കോട്ടയത്ത് പ്രവര്‍ത്തകര്‍ പിജെ ജോസഫിന്റെയും മോൻസ് ജോസഫിന്‍റെയും കോലം കത്തിച്ചു. ഇതില്‍ പിജെ ജോസഫിനെതിരെ അധിക്ഷേപ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു ജോസ് കെ മാണി വിഭാഗം കോലം കത്തിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി വിളിക്കുന്നതിനെച്ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും ഇന്നും ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു.

പിജെ ജോസഫിന്റെ ഏകപക്ഷീയ നിലപാടുകൾ പാർട്ടിയെ ഭിന്നിപ്പിക്കുമെന്ന്ജോസ് കെ മാണി പരസ്യമായി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഭാവിയിലും യോജിപ്പോടും ഒരുമയോടും കൂടി മുന്നോട്ട് പോകാനുള്ള ഒരു വഴി സംസ്ഥാനകമ്മിറ്റി വിളിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുക എന്നതാണ് എന്ന് ഇന്ന് മാധ്യമങ്ങളെ കണ്ട ജോസ് കെ മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന്റെ താല്ക്കാലിക ചെയർമാനാണെന്ന് കാണിച്ച് പി ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത് പാർ‍ട്ടിയിലാലോചിക്കാതെയാണെന്ന് വ്യക്തമാക്കി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ സംസ്ഥാനകമ്മിറ്റി വിളിക്കില്ലെന്ന കർശനനിലപാട് ജോസഫ് ആവർത്തിച്ചത്.