കാസർഗോഡ് എംപിയ്ക്ക് കേന്ദ്രസർക്കാരിനോട് വിരോധമില്ല: വി മുരളീധരന് അനുമോദനമറിയിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

single-img
1 June 2019

രാജ്മോഹൻ ഉണ്ണിത്താൻ എന്ന കോൺഗ്രസ് നേതാവിന് ബിജെപിയോട് ശത്രുതയുണ്ടെന്നും എന്നാല്‍ കാസര്‍ഗോഡ് എംപിയ്ക്ക് കേന്ദ്രസര്‍ക്കാരിനോട് ഒരു ശത്രുതയുമില്ലെന്നും കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ.

ദില്ലി കേരളാ ഹൗസില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ.

ഒരു പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍ എന്‍റെ യാത്ര ആരംഭിച്ചു കഴിഞ്ഞു. ഇനി ദില്ലിയില്‍ വന്നാല്‍ കേന്ദ്രസര്‍ക്കാരിലെ ഒരു മന്ത്രിമാരേയും പോയി കണ്ട് കാസര്‍ഗോഡിന് വേണ്ടി എന്തെല്ലാം പദ്ധതികള്‍ കൊണ്ടു വരാന്‍ സാധിക്കുമോ അതിനെല്ലാം വേണ്ടിയുള്ള ഭഗീരഥ പ്രയത്നമായിരിക്കും താന്‍ നടത്തുകയെന്നും  രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയില്‍ രാഹുല്‍ ഗാന്ധി ഉണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. കേരളത്തിലെ ജനങ്ങള്‍ വോട്ടുചെയ്തത് അതിന് വേണ്ടിയാണ്.’

ഉണ്ണിത്താൻ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനായി ദല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളോട് ലോക്‌സഭാ നേതൃപദവി ഏറ്റെടുക്കാമെന്നാണ് രാഹുല്‍ മറുപടി നല്‍കിയത്.