കുഞ്ചാക്കോ ബോബനു നേരേ വധശ്രമം: പ്രതിയ്ക്ക് ഒരു വർഷം തടവ്

single-img
1 June 2019

നടൻ കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ പ്രതിക്കു ഒരു വർഷം തടവു ശിക്ഷ. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാൻലി ജോസഫിനെയാണു (75) മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്.

2018 ഒക്ടോബര്‍ അഞ്ചിന് അര്‍ധരാത്രിയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമാണു സംഭവം. കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി അടുത്ത പ്രതി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. കുഞ്ചാക്കോ അടക്കം 8 സാക്ഷികളെ വിസ്തരിച്ച കോടതി നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷമാണു ശിക്ഷ വിധിച്ചത്.

വധഭീഷണിക്ക് 1 വർഷവും ആയുധ നിരോധന നിയമപ്രകാരം 1 വർഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതി.