സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പിലും മത്സരിക്കില്ല: കെ സുരേന്ദ്രന്‍

single-img
1 June 2019

നിലവില്‍ ഉണ്ടായിരുന്ന എം എല്‍ എമാര്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചുജയിച്ച ഒഴിവില്‍ സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെസുരേന്ദ്രന്‍. മുന്‍കൂട്ടിയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയില്‍ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ്ആ ഫലം വന്നതിന് ശേഷം ആറു മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം,പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് അത്. ഇതില്‍ മഞ്ചേശ്വരം എംഎല്‍എയായിരുന്ന പിബി അബ്ദുറസാഖ് അന്തരിച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെുപ്പ് നടക്കാന്‍ പോകുന്നത്.

2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെ അന്ന് ജയിച്ചത്.
രണ്ടാമതെത്തിയ സുരേന്ദ്രന്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സുരേന്ദ്രന്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ ഹൈക്കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.