ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നിൽ കുള്ളനെന്ന്‍ പറഞ്ഞ രമേഷ് പൊഖ്രിയാൽ മോദി മന്ത്രിസഭയിലെ മാനവ വിഭവശേഷി മന്ത്രി

single-img
31 May 2019

ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നിൽ ചെറുതാണ് എന്ന് പറഞ്ഞിട്ടുള്ള ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമേഷ് പൊഖ്രിയാൽ രണ്ടാം മോദി മന്ത്രിസഭയിൽ മാനവ വിഭവശേഷി മന്ത്രി. ഒരിക്കൽ പാർലമെന്റിൽ ച‍ർച്ചയ്ക്കിടയിലാണ് ആ‍ർഎസ്എസിന്റെ സരസ്വതി ശിശു മന്ദിറിൽ അധ്യാപകനായി തുടങ്ങിയ അദ്ദേഹംവിവാദമായ ഈ പ്രസ്താവന നടത്തിയത്.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഇദ്ദേഹം ഹരിദ്വാറിൽ നിന്നുള്ള പാ‍ർലമെന്റംഗമായിരുന്നു. ആ കാലയളവിൽ സഭയിൽ ദി സ്കൂൾ ഓഫ് പ്ലാനിങ് ആന്റ് ആ‍ർകിടെക്ച‍ർ ബില്ലിന് മുകളിൽ ചർച്ച നടക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഞ്ച് തവണ തുട‍ർച്ചയായി ജയിച്ച് കയറിയ മണ്ഡലത്തിൽ കോൺഗ്രസ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ശിവാനന്ദ് നോത്തിയാലിനെ പരാജയപ്പെടുത്തിയാണ് നിഷാങ്കിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലെ സിലബസ് പരിഷ്കരിക്കുകയെന്ന ആർഎസ്എസ് സമ്മർദ്ദം ഇക്കുറി നിഷാങ്കിലൂടെ ഈ സർക്കാർ നടപ്പിലാക്കിയേക്കും.