ജാവ ബൈക്ക് സ്വന്തമാക്കി ഉണ്ണി മുകുന്ദൻ: ആദ്യം ഓടിച്ചത് മമ്മൂട്ടി

single-img
31 May 2019

വർഷങ്ങൾക്കു ശേഷം പുതിയ രൂപത്തിൽ വിപണിയിൽ തിരിച്ചെത്തിയ ജാവ ബൈക്കിന് ആരാധകർ വലിയ സ്വീകരണമാണ് നൽകിയത്. ബുള്ളറ്റിനു പകരക്കാരനായി ജാവ മാറുമോയെന്നുള്ള ചർച്ചകൾ തുടരുന്നതിനിടെ പുറത്തിറക്കിയ ആദ്യ ബൈക്കുകളിലൊന്ന് സ്വന്തമാക്കി സിനിമാതാരം ഉണ്ണിമുകുന്ദൻ.

ഉണ്ണി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുതിയ ബൈക്ക് വാങ്ങിയ കാര്യം അറിയിച്ചത്. എന്നാല്‍ ചിത്രങ്ങളില്‍ ബൈക്ക് ഓടിക്കുന്നത് മറ്റൊരാളാണ്, സാക്ഷാല്‍ മമ്മൂട്ടി!

Tripping with my chunk brooii 😍😍😍😍😍 #SatyamTroll

Posted by Unni Mukundan on Tuesday, May 28, 2019

‘നമ്മള്‍ ഒരു പുതിയ ബൈക്ക് വാങ്ങിയാല്‍ അത് ആദ്യം ഓടിക്കുന്നത് നമ്മുടെ ചങ്ക് ആയിരിക്കും’ എന്ന ഒരു ട്രോള്‍ സഹിതമായിരുന്നു ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം പുതിയ വാഹനങ്ങളോടുള്ള മമ്മൂട്ടിയുടെ താല്‍പര്യം പണ്ടേ വാര്‍ത്തകളില്‍ വന്നിട്ടുള്ള കാര്യമാണ്.

തൃശൂര്‍ ക്ലാസിക് മോട്ടോഴ്‌സില്‍ നിന്നാണ് ഉണ്ണി മുകുന്ദന്‍ ജാവ സ്വന്തമാക്കിയത്. മമ്മൂട്ടി നായകനാവുന്ന മാമാങ്കം സിനിമയുടെ സെറ്റില്‍ നിന്നാണ് മമ്മൂട്ടി ജാവ ഓടിക്കുന്ന ചിത്രങ്ങള്‍ പിറന്നത്. 

unni mukundan mammootty jawa