കേന്ദ്രസര്‍ക്കാര്‍ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട സംഘര്‍ഷം; താനൂരില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു

single-img
31 May 2019

കേന്ദ്രത്തിലെ രണ്ടാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്നലെ മലപ്പുറം ജില്ലയിലെ താനൂരില്‍ നടന്ന ബിജെപി ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നു മുതല്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി. സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് കുത്തേറ്റിരുന്നു. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

താനൂര്‍ സ്വദേശിയായ പ്രണവിനാണ് കുത്തേറ്റത്. പ്രദേശത്തെ ഇന്നലത്തെ ആക്രമണങ്ങളുമായി ബന്ധപെട്ട് നാല് പേരെ താനൂരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു വീതം ബിജെപി എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പിടിയിലായത്.